തിരുവനന്തപുരം : ക്ഷേമ പെൻഷൻ വൈകില്ലെന്നും അടുത്ത ഗഡു ഉടൻ വിതരണം ചെയ്യുമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.
ജീവനക്കാരുടെ ക്ഷമ ബത്ത കൊടുക്കേണ്ട എന്ന നിലപാട് സർക്കാരിനില്ല. മറ്റൊരു സംസ്ഥാന സർക്കാരും ജീവനക്കാരുടെ ശമ്പള വർദ്ധനവ് നൽകാത്തപ്പോൾ ശമ്പളം വർധിപ്പിച്ചു നൽകിയ സർക്കാർ ആണ് പിണറായി വിജയൻ നയിക്കുന്നത്.ചെയ്യാൻ കഴിയുന്ന കാര്യങ്ങളെ സർക്കാർ പറയുവെന്നും പറയുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കേരള പത്ര പ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മീറ്റ് ദി പ്രെസ്സ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
![]()
