ഖുൻഫുദ:കെ.എം.സി.സി സാമൂഹ്യ സുരക്ഷാ പദ്ധതി 2025 ലേക്കുള്ള അംഗത്വ ക്യാമ്പയിന് ഖുൻഫുദയിൽ തുടക്കമായി. കെ.എം.സി.സി ഓഫീസിൽ നടന്ന ചടങ്ങിൽ ഖുൻഫുദ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സേവ്യർ ആന്റണി മുഖ്യാതിഥി ആയിരുന്നു.
ജാതിമതഭേദമെന്യേ ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്കിടയിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനം വിലമതിക്കാനാവാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അംഗത്വ ക്യാമ്പയിനിൽ ആദ്യ അംഗത്വം
സുമേഷ് കണ്ണൂരിന് നൽകി അദ്ദേഹം നിർവഹിച്ചു. നോർക്ക, പ്രവാസി പെൻഷൻ,കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതി എന്നിവയെ സംബന്ധിച്ച് സൗദി നാഷണൽ കെ.എം.സി.സി സെക്രട്ടറി ഫൈസൽ ബാബു വിശദീകരിച്ചു.
![]()
