ജുബൈല്‍:ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യൂത്ത് വിംഗ് സംഘടിപ്പിച്ച ഫോക്കസ് പ്രൊഫഷനല്‍ മീറ്റ് ‘ഇസ്ലാമിക് പാരന്റിംഗ് ‘ശ്രദ്ധേയമായി.പ്രമുഖ ഫാമിലി കൗണ്‍സിലറും ഫാറൂഖ് ട്രെയിനിംഗ് കോളേജ് പ്രൊഫസറുമായ ഡോ.ജൗഹര്‍ മുനവ്വിര്‍ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.പുതു തലമുറയുടെ ജീവിത സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതനുസരിച്ച് അവരുമായി ആശയ വിനിമയം നടത്തുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫോക്കസ് പ്രൊഫഷണല്‍ വിംഗ് കണ്‍വീനര്‍ ഫാസില്‍ ( ജുബൈല്‍ ടെക്നിക്കല്‍ ഇന്സ്ടിട്യൂട്ട്), ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനറല്‍ സിക്രട്ടറി അബ്ദുല്‍ മന്നാന്‍ കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. ചോദ്യോത്തര സെഷനില്‍ അര്‍ശദ് ബിന്‍ ഹംസ ( ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ കോളേജ്) മോഡറേറ്ററായിരുന്നു.
ഫോക്കസ് ചെയര്മാന് ഉസ്മാന് പാലശ്ശേരി (അഡ്വാന്‍സ്ഡ് പെട്രാേ കെമിക്കല്‍സ്), ജുബൈല്‍ ഇസ്ലാഹി യൂത്ത് പ്രസിഡന്റ് ഷാജി, സിക്രട്ടറി ജിയാസ് നിയന്ത്രിച്ചു.
സുബ്ഹാന് സ്വലാഹി സമാപന ഭാഷണം നിര്‍വ്വഹിച്ചു.
![]()
