ബുറൈദ :ഖസീം പ്രവാസി സംഘം മുന്‍ കേന്ദ്ര കമ്മറ്റി അംഗം അബ്ദുല്‍ സത്താറിന്റെ മകനും
സാമൂഹിക പ്രവർത്തകനും
വെജിറ്റബിള്‍ മാര്‍ക്കറ്റ് മുന്‍ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ഹാരീസ് (32) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി.
താമസ സ്ഥലത്ത് നിന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദ് സുലൈ മേഖലയില്‍ കുടിവെള്ള കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം സാമൂഹ്യപ്രവര്‍ത്തകരുടെ സഹായത്തോടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി റിയാദ് നസീം ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പെരുമാതുറ സ്വദേശിയാണ്. മാതാവ് താഹിറാ ബീവി, ഭാര്യ ഷഹന, മക്കള്‍: മുഹമ്മദ് ഹാസില്‍,മുഹമ്മദ് ഹാഷിര്‍.
![]()
