ജിദ്ദ: കോഴിക്കോടിന്റെ അനശ്വര ഗായകന് എം.എസ് ബാബുരാജിന്റെ ചരമദിന വാര്‍ഷികത്തോടനുബന്ധിച്ച് ജിദ്ദയിലെ സംഗീത കൂട്ടായ്മയായ കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് ‘തേടുന്നതാരെ ശൂന്യതയില്‍’ എന്ന പേരില്‍ അനുസ്മരണ ചടങ്ങും സംഗീതസന്ധ്യയും സംഘടിപ്പിച്ചു. ചടങ്ങില്‍ അബ്ദുറഹ്മാന് മാവൂര്‍ അധ്യക്ഷത വഹിച്ചു. തന്റെ ചെറുപ്രായത്തില്‍ ബാബുക്കയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ഗായകന് ജമാല്‍ പാഷ വിവരിച്ചത് സദസ്സ് അത്ഭുതത്തോടെയാണ് കേട്ടിരുന്നത്. സീതി കൊളക്കാടന്‍, കബീര്‍ കൊണ്ടോട്ടി, സാദിഖലി തുവ്വൂര്‍ എന്നിവര്‍ സംസാരിച്ചു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സ്വരവും സൗന്ദര്യവും ഉള്‍പ്പെടുത്തി എം.എസ് ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ടതാണെന്ന് cഹഫ്തങ്കിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
താമസമെന്തേ വരുവാന്‍, പ്രാണസഖി, ഒരു പുഷ്പം മാത്രമെന്‍, പാതിരാവായില്ല, സുറുമ എഴുതിയ, അകലെ അകലെ നീലാകാശം തുടങ്ങി ബാബുരാജിന്റെ എക്കാലത്തെയും ഹിറ്റുകളായ മുപ്പതോളം ഗാനങ്ങള്‍ ജമാല്‍ പാഷ, മന്‍സൂര്‍ ഫറോക്ക്, റാഫി കോഴിക്കോട്, മുംതാസ് അബ്ദുറഹ്മാന്, ധന്യപ്രസാദ്, രഹന സുധീര്‍, നാദിര്‍ഷ, മജീദ് വെള്ളയോട്ട്, ഷയാന്‍ സുധീര്‍, സാദിഖലി തുവ്വൂര്‍, സുധീര്‍ എന്നിവര്‍ ആലപിച്ച സംഗീതസന്ധ്യ പുതുതലമുറ അടങ്ങുന്ന സദസ്സിന് മറക്കാനാവാത്ത അനുഭവമായി.
മന്‍സൂര്‍ ഫറോക്ക് (ഹാര്‍മോണിയം), ഷാനു (കീബോര്‍ഡ്), ഷാജഹാന് ബാബു (തബല) എന്നിവര്‍ പിന്നണി ഓര്ക്കസ്ട്രേഷന് ചെയ്തു. അഷ്റഫ് അല്‍അറബി ചടങ്ങില്‍ നന്ദി പറഞ്ഞു.
![]()
