കുവൈത്ത്:കുവൈത്തില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി. ഇലന്തൂർ സ്വദേശി ലിജോ ഇട്ടി ജോൺ (50) ആണ് മരിച്ചത്. ദകീൽ അൽ ജസ്സാർ കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു.
ഭാര്യ: റെനി സൂസൻ വർഗീസ് (നഴ്സ്, സബാഹ് ഹോസ്പിറ്റൽ). മക്കൾ:ജെറോം, ജോനാസ്, ജോഷ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
![]()
