തിരുവനന്തപുരം :കേരളത്തെ കേന്ദ്രസർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഗവർണറെ ഉപയോഗിച്ച് കേരളത്തെ തകർക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
പ്രധാനമന്ത്രി കേരളം സന്ദർശിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ദുരിതം ബാധിച്ച വയനാടിന് വേണ്ടി ഒരു സഹായവും നൽകിയില്ല. കേരളം കേന്ദ്രത്തെ പൂർണമായും അവഗണിക്കുകയാണ്. കേന്ദ്ര നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കേരളത്തോടുളള അവഗണനക്കെതിരെ ജനകീയ മുന്നേറ്റം ഉയർത്തിക്കൊണ്ടു വരും.
ഗവർണർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തെറ്റായ പ്രചാരണം നടത്തുന്നു. ഒരു തരം ഗർജനമാണ് ഇപ്പോൾ നടക്കുന്നത്. ഗവർണർ ഇപ്പോ വെറും കെയർ ടേക്കർ ഗവർണറാണ്. ഇത്തരം നടപടികൾ ആ സ്ഥാനത്ത് ഇരുന്ന് ചെയ്യുന്നത് ശരിയല്ല. ഭയപ്പെടുത്തുകയൊന്നും വേണ്ട. ഇതിനെക്കാൾ വലിയ ഭയപ്പെടുത്തൽ കേരളം മുൻപും കണ്ടിട്ടുണ്ട്. സർവ്വകലാശാലകളിൽ തകർക്കാനുള്ള ഗവർണറുടെ നീക്കത്തിന് തിരിച്ചടിയാണ് എസ്എഫ്ഐയുടെ സർവ്വകലാശാല ചരിത്ര വിജയം. ഗവർണർ ഇപ്പോൾ സ്വർണക്കടത്ത് തടയേണ്ടത് കേരളമാണെന്ന് കരുതി ഇരിക്കുകയാണെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.
![]()
