തിരുവനന്തപുരം :കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന “ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്”പരിഷ്കരണത്തിനെതിരെ കേരള നിയമ സഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. രാജ്യത്തിന്റെ സാമൂഹിക സാസ്കാരിക രാഷ്ട്രീയ വൈവിധ്യങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള കുത്സിത നീക്കമാണിതെന്ന് പ്രമേയം കുറ്റപ്പെടുത്തി. ആശയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്നും പ്രമേയത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിതെന്നും ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണിതെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജനാധിപത്യ വിരുദ്ധ ചിന്താഗതിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് ആശയത്തിൽ കാണാൻ സാധിക്കുന്നത്. പാർലമെന്റ് , നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളെ കേവലം ചിലവായി കാണുന്നത് ജനാധിപത്യവിരുദ്ധമാണെന്നും പ്രമേയത്തിൽ പറയുന്നു.
![]()
