കൊച്ചി: കൊച്ചി ലഹരി കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി മരട് പോലീസ് സ്റ്റേഷനിൽ ഹാജരായി. ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരി കേസുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിൽ ഹാജരായത്. അഭിഭാഷകനോടൊപ്പം ആണ് ശ്രീനാഥ് സ്റ്റേഷനിൽ എത്തിയത്. ഹോട്ടലിൽ ഓംപ്രകാശിന്റെ മുറിയിൽ വച്ച് നടന്നത് ലഹരി പാർട്ടിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ഓം പ്രകാശിന്റെ മുറിയിലേക്ക് നടൻ ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാർട്ടിനും ആര് വഴിയാണ് എത്തിയത് എന്ന കാര്യത്തിൽ പോലീസ് വ്യക്തത വരുത്തും.വ്യാഴാഴ്ച രാവിലെ 10:00 മണിക്കാണ് പ്രയാഗ മാർട്ടിനോടും ശ്രീനാഥ് ഭാസിയോടും മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകാനായി പോലീസ് നിർദേശം നൽകിയത്.
ഇരു താരങ്ങളും കൊച്ചിയിലെ സെവൻ സ്റ്റാർ ഹോട്ടലിൽ ഓംപ്രകാശ് ഉണ്ടായിരുന്ന മുറിയിൽ എത്തി എന്നാണ് പോലീസിന്റെ റിമാന്റ് റിപ്പോർട്ട്.ചോദ്യം ചെയ്തതിനു ശേഷം ശ്രീനാഥിനെ വിട്ടയച്ചു.
![]()
