ന്യൂദല്‍ഹി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ ഇ വി എം മെഷിനുകളിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ്സ് സമഗ്രമായ അന്വേഷണം നടത്തണമെന്നു ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി.
മുന്‍ മുഖ്യമന്ത്രിമാരായ ഭൂപീന്ദര്‍ സിങ് ഹൂഡ, അശോക് ഗെലോട്ട്, എഐസിസി നേതാക്കളായ കെ.സി.വേണുഗോപാല്‍, ജയറാം രമേഷ്, അജയ് മാക്കന്, പവന് ഖേര, ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാന്‍ എന്നിവരടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് ഓഫിസിലെത്തി പരാതി നല്‍കിയത്.20 മണ്ഡലങ്ങളിലെ മെഷീനുകള്‍ ഹാക്ക് ചെയ്തെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
![]()
