ജിദ്ദ : കരിപ്പൂർ വിമാനതാവളത്തിൽപുതുതായി ഏർപ്പെടുത്തിയ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും വിമാനതാവളത്തിലെ ടോൾഗേറ്റിലെ വാഹനതിരക്കിന് അടിയന്തിരമായി ശാശ്വതപരിഹാര വേണമെന്നും ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെഎംസിസി വർക്കിങ്ങ് കമ്മറ്റി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്ഥലം എം.പി, എം.എൽ.എ, എയർപോർട്ട് ഡയറക്ടർ,ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു.
പ്രസിഡന്റ് എം.കെ. നൗഷാദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സെൻട്രൽ കമ്മറ്റി ചെയർമാൻ ഇസ്മായിൽ മുണ്ടക്കുളം ഉദ്ഘാടനം ചെയ്തു.
![]()
