മനാമ :കൊല്ലം പ്രവാസി അസ്സോസിയേഷൻ അത്തപൂക്കളമത്സരം സംഘടിപ്പിച്ചു.
കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസിശ്രീ യൂനിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരത്തിൽ സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി. ആഷ തോമസ് നയിച്ച ടീം മന്ദാരം രണ്ടാം സ്ഥാനവും ജിബി ജോൺ നയിച്ച ടീം അത്തം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വിജയികൾക്ക് ട്രോഫികളും മെഡലുകളും പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. യൂനിറ്റ് ഹെഡ് പ്രദീപ അനിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. യൂനിറ്റ് അംഗം ഉഷ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു. മത്സരം വളരെ മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ ആയിരുന്ന സന്തോഷ് തങ്കച്ചൻ, രാജേശ്വരി പത്മനാഭൻ എന്നിവർ പറഞ്ഞു. ചടങ്ങിൽ കെ.പി.എ സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി, പ്രവാസി ശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. യൂനിറ്റ് അംഗം അർച്ചന അനന്ദു മത്സരം നിയന്ത്രിച്ചു.
![]()
