വയനാട്: ഇടതു പാളയത്തിൽ നിന്ന് ഇറങ്ങിയ പി വി അൻവർ എം എൽ എ യുടെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്നായിരിക്കുമെന്ന് സൂചന. ഇന്ന് മഞ്ചേരിയിൽ വച്ചാണ് പാർട്ടി പ്രഖ്യാപനം നടത്തുക. ഇതിനിടക്ക് രാഷ്ട്രീയ കേരളത്തിന് കൗതുകമുണർത്തികൊണ്ട് ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വന്നപ്പോൾ ചാനൽ ചർച്ചകൾ തമിഴ്നാട്ടിലേക്കും.
ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുന്ന മുന്നണിയെന്ന നിലയിലാണ് ഡിഎംകെയെ കണ്ടതെന്നും പാർട്ടി രൂപീകരിച്ച് മുന്നണിയുമായി സഹകരിക്കാൻ ചർച്ച നടത്തിയെന്നുമാണ് വിവരം.
![]()
