മസ്ക്കത്ത്: ഹ്യദയാഘാതത്തെ തുടര്‍ന്ന് ഉറക്കത്തില്‍ മലയാളി യുവാവ് ഒമാനിലെ സലാലയില്‍ മരിച്ചു. തലശ്ശേരി ചിരക്കര പരേതനായ ഉമ്മര്‍ പുത്തന്‍ പുരക്കലിന്റെ മകന് മുഹമ്മദ് അജ്മല്‍ (26) ആണ് മരിച്ചത്. അവിവാഹിതാനാണ്. ഹസന് ബിന്‍ താബിത് റസ്റ്ററന്റിലെ ജീവനക്കാരനായിരുന്നു. ജോലിക്കു ശേഷം കഴിഞ്ഞ രാത്രി ഉറങ്ങാന്‍ കിടന്ന അജ്മല്‍ ബുധനാഴ്ച ഉച്ചയോടെ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് എത്തി നോക്കിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാതാവ്: ഷമീറ കാടന്‍ കണ്ടി. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. സഹായവുമായി കെ.എം.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്
![]()
