ദമാം :പ്രവാസി വെല്‍ഫെയര്‍ ദമ്മാം എറണാകുളം-തൃശൂര്‍ ജില്ലാ ഈസ്റ്റേണ്‍ പ്രൊവിന്‍സിലെ മലായാളികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന ഷഹീന് അക്കാഡമി ദമ്മാം മുഖ്യ പ്രയോജകരായ പ്രവാസി കലോത്സവത്തിന്റെ ഒന്നാം ഘട്ട മത്സരങ്ങള്‍ അവസാനിച്ചു. കവിതാരചന, കഥാരചന, പെന്‍സില്‍ ഡ്രോയിംഗ് തുടങ്ങിയ മത്സരങ്ങളാണ് ഒന്നാം ഘട്ടമായി നടന്നത്. ഒന്നാം ഘട്ട മത്സരങ്ങളുടെ ഉദ്ഘാടനം അല്‍മുന ഇന്റര്‍നാഷണല്‍ സ്കൂള്‍ ദമ്മാം പ്രിസന്‍സിപ്പാള്‍ കാസിം ഷാജഹാന് രചനാത്സര മെറ്റീരിയല്‍ മീഡിയാവണ്‍ ദമ്മാം എഡിറ്ററും മീഡിയാ ഫോറം ദമ്മാം ട്രഷററുമായ നൗഷാദ് ഇരിക്കൂരിന് കൈമാറി നിര്‍വഹിച്ചു. കലോത്സവത്തിന്റെ രണ്ടാംഘട്ടം വളരെ വിപുലമായി വരുന്ന ഒക്ടോര്‍ നാല് വെള്ളിയാഴ്ച നടക്കും. സംഘ നൃത്തം, നാടോടി നൃത്തം, മോണോ ആക്ട്, പ്രച്ഛന്ന വേഷം, കോല്‍ക്കളി, ഒപ്പന, മാപ്പിളപ്പാട്ട്, ലളിതഗാനം, പ്രസംഗം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും. ഈസ്റ്റേണ്‍ പ്രൊവിന്‍സിലെ കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ബഹുമുഖ പ്രതിഭകള്‍ മത്സരങ്ങളില്‍ മാറ്റുരക്കും. പ്രൊവിന്‍സ് സാക്ഷ്യം വഹിച്ചതില്‍ വെച്ച് ഏറ്റവും വിപുലവും നിരവധിപേര്‍ പങ്കെടുക്കുന്നതുമായ മത്സരമായിരിക്കും നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഒന്നാംഘട്ട മത്സരങ്ങള്‍ക്ക് കലോത്സവ ജോയിന്‍ കണ്‍വീനര്‍ മുഹമ്മദ് ബിനാന്‍, ജില്ലാ പ്രസിഡന്റ് സമീഉള്ള, ഷൗക്കത്തലി, ഷെരീഫ് കൊച്ചി, മെഹ്ബൂബ്, അബ്ദുല്ല, നബീല്‍, ബിജു പൂതക്കുളം, റഹീം തിരൂര്‍ക്കാട്, ഷക്കീര്‍ ബിലാവിനകത്ത്,അഷ്കര്‍ ഗനി, ഉബൈദ്, സുബൈര്‍ പുല്ലാളൂര്‍, നിസാര്‍ വാണിയമ്പലം, അനീസ മെഹബൂബ്, സുനില സലീം,നസ്നി സിനാന്, ജസീറ ഫൈസല്‍, ജുമാന.എം, ഫാത്തിമ ഹാഷിം തുടങ്ങിയവര്‍ നേതൃത്വം നല്കി.
![]()
