ജിദ്ദ: സൗദി അറേബ്യയിലെ കലാപ്രതിഭകളുടെ കൂട്ടായ്മയായ സൗദി കലാസംഘം ജിദ്ദയില്‍ സംഘടിപ്പിച്ച ജിദ്ദ ബീറ്റ്സ്-2024 ജിദ്ദയിലെ കലാപ്രേമികള്‍ക്ക് ആസ്വാദനത്തിന്റെ നവ്യാനുഭവമായി. പാട്ടും ഡാന്‍സും നാടകവും ഓട്ടന്‍ തുള്ളലും മിമിക്രിയുമായി രാവേറെ ചെല്ലുംവരെ റിഹാബിലുള്ള ലയാലി അല്‍ നൂര്‍ ഓഡിറ്റോറിയത്തില്‍ തടിച്ചു കൂടിയവര്‍ ആവേശപുളകമണിയിച്ചു.
തബൂക്കില്‍ നിന്നും ജിദ്ദയിലെത്തിയ സൗദി കലാസംഘത്തിന്റെ പ്രസിഡന്റായ റഹിം ഭരതന്നൂര്‍, ജിദ്ദയിലെ വേദികളിലെ സ്ഥിരം സാന്നിധ്യവും എസ്കെഎസിന്റെ രക്ഷാധികാരികളുമായ ഹസ്സന് കൊണ്ടോട്ടി, നവാസ് ബീമാപ്പള്ളി എന്നിവരോടൊപ്പം ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ വിജേഷ് ചന്ദ്രു, സോഫിയ സുനില്‍, റിയാദില്‍ നിന്നെത്തിയ സൗദി കലാസംഘത്തിന്റെ ട്രഷററും ഗായകനുമായ തങ്കച്ചന് വയനാട് എന്നിവര്‍ സംഗീത രാവിന് ചുക്കാന്‍ പിടിച്ചു.
റഹിം ഭരതന്നൂര്‍ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയും ഉദ്ഘാടകനുമായ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഉടമ വി പി മുഹമ്മദാലി ജെഎന്‍ എച്ച് ഗ്രൂപ്പിന്റെ പുതിയ ആശുപത്രിയുടെ പ്രഖ്യാപനം ചടങ്ങില്‍ വെച്ച് നിര്‍വ്വഹിച്ചു. ജിദ്ദ മീഡിയ ഫോറം പ്രസിഡന്റ് കബീര്‍ കൊണ്ടോട്ടി, മക്കയില്‍ നിന്നും വന്ന സ്വാലിഹ് മലബാരി എന്നിവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു.
റിയാദിലെ അറിയപ്പെടുന്ന അവതാരകനും മോട്ടിവേഷന്‍ സ്പീക്കറുമായ സജിന്‍ നിഷാന്‍, ജിദ്ദയിലെ പ്രശസ്ത അവതാരകരായ റാഫി ബീമാപ്പള്ളി, നിസാര്‍ മടവൂര്‍, ഡോ. ഇന്ദു ചന്ദ്ര എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജിദ്ദയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും അടക്കം വന്‍ജനാവലിയായിരുന്നു പരിപാടി ആസ്വദിക്കാന്‍ എത്തിയത്. എട്ടു മണിക്കൂര്‍ നീണ്ട കലാപരിപാടികളില്‍ പല ഭാഷകളിലായി അന്‍പതോളം ഗാനങ്ങളാണ് ആലപിച്ചത്. പഴയകാല മലയാള ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തില്‍ സോഫിയ സുനില്‍ അണിയിച്ചൊരുക്കിയ മാഷപ്പ് ഹൃദ്യമായി.
സൗദി കലാസംഘത്തിന്റെ സ്വന്തം കലാകാരന്മാരായ ബൈജു ദാസ്, ശബാന അന്‍ഷാദ്, തങ്കച്ചന് വയനാട്, സോഫിയ സുനില്‍, ശര്‍മിത
നിജാസ്, അമീര്‍ ആലുങ്കല്‍, വിജേഷ് ചന്ദ്രു, ഡോക്ടര്‍ മുഹമ്മദ് ഹാരിസ്, മുംതാസ് അബ്ദുല്‍ റഹ്മാന്, സാദിഖ് പറക്കോടന്‍, സഫര്‍, റോഷന് അലി, ഇസ്മായില്‍ ഇജ്ലൂ, മുബാറക് ഗുസെല്‍, കമറുദീന്,മന്‍സൂര്‍ നിലമ്പൂര്‍, അഷ്റഫ് വലിയോറ, റാഫി ആലുവ, സാദിക്കലി തുവൂര്‍, അഷ്ന അഫ്സല് , ബഷീര്‍ താമരശ്ശേരി, നസ്രു ബേക്കര്‍, കാസിം കുറ്റ്യാടി, ഹരീഷ് കൃഷ്ണന്, വിവേക് പിള്ള, മുബാറക് വാഴക്കാട്, മുനീര്‍ താനൂര്‍, മുബാറക് കൊണ്ടോട്ടി , ഹാഫിസ്, സുജു രാജു, റഹിം ഭരതന്നൂര്‍ ഹസ്സന് കൊണ്ടോട്ടി എന്നിവര്‍ പാട്ടുകള്‍ പാടിയും ഫാസില്‍ ഓച്ചിറ മിമിക്രിയും ഹനീഫ് വാപനു ഓട്ടന്‍ തുള്ളലും അവതരിപ്പിച്ചു. സുബൈര്‍ ആലുവ, ഹസ്സന് കൊണ്ടോട്ടി, ജമീല, പൂജാ പ്രേം എന്നിവര്‍ അഭിനയിച്ച ലഘുനാടകം ജെകെ സുബൈര്‍ ആലുവയും നിസാര്‍ മടവൂരും ചേര്‍ന്നു സംവിധാനം ചെയ്തു. മാഷപ്പിനായി ടീം തീവണ്ടിയുടെ അംഗങ്ങളായ നിഥിന്, ടോമി, സബീഷ് എന്നിവര്‍ സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്തു
റിയാദിലെ പ്രശസ്ത നൃത്താദ്ധ്യാപകനായ വിഷ്ണു ജിദ്ദയില്‍ നിന്നും ജോലി മാറി ദമാമിലേക്കു പോകുന്ന ജിദ്ദയുടെ പ്രിയ നര്‍ത്തകനും കോറിയോഗ്രാഫറുമായ അന്‍ഷിഫ് അബൂബക്കറിന് ഉപഹാരം നല്കി ആദരിച്ചു, സൗദി കലാസംഘത്തിന്റെ സ്വന്തം കലാകാരനായ അന്‍ഷിഫ് ദമ്മാമിലും കോഓര്‍ഡിനേറ്റര്‍ ആയി തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. റാഫിള്‍ ഡ്രോയിലൂടെ നിരവധി സമ്മാനങ്ങളും നല്കി.
പരിപാടിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം വയനാട്ടില്‍ യാതനയനുഭവിക്കുന്ന ദുരിതബാധിതര്‍ക്കായി നീക്കി വെക്കുമെന്ന് സംഘാടകര്‍ നേരത്തെ അറിയിച്ചിരുന്നു.
ശബ്ദസജ്ജീകരണം ഇസ്മായില്‍ ഇജ്ലുവും വെളിച്ചം അഷ്റഫ് വലിയോറയുമാണ് നിയന്ത്രിച്ചത്. ഗ്രാഫിക് ഡിസൈനറായ നൗഷാദ് ചാത്തല്ലൂരാണ് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തത്. സബീനാ റാഫി, റമീസ് റാഫി, അഫ്ര സബീന്‍ റാഫി, ജെനി ജോര്‍ജ് എന്നിവരെ കൂടാതെ ജിദ്ദയിലെ ടിക് ടോക് കൂട്ടായ്മ പ്രേക്ഷകരെ നിയന്ത്രിച്ചു. തങ്കച്ചന് വയനാട് നന്ദി പറഞ്ഞു.
![]()
