ജീവിതം
നിലാവെട്ടം മങ്ങിയ രാവിൽ ഇരുട്ട് എന്നെ പരിഹസിച്ചു,
ജീവിതം ജീവിക്കാനുള്ളതായിരുന്നില്ലേ?
അങ്ങകലെ പ്രവാസിയുടെ ഹൃദയം കരഞ്ഞു.
———————
പൂച്ചയോട് അസൂയ
മെരുങ്ങാത്ത ജീവിതം നിയന്ത്രണങ്ങളിൽ പരിഭവിച്ചു,
സന്ധ്യയുടെ പ്രഭയിൽ പൂച്ചക്കുട്ടികൾ രമിക്കുന്നു,
അവരുടെ കണ്ണുകളിൽ സ്വാതന്ത്ര്യം.
————–
തത്വചിന്തകൻ
നിശബ്ദതയിൽ ചിന്തകളുടെ ഏറ്റുമുട്ടൽ,
തോൽവിയിൽ പഴിചാരാൻ തത്വദർശനത്തിൽ അഭയം,
നിരാശയെ ഫിലോസഫിയിലൊതുക്കിയ ഞാനിനി ജ്ഞാനി.
————————–
ദൈവം സുഷുപ്തിയിൽ
ചുണ്ടുകളിൽ ദൈവത്തിൻ്റെ നാമം,
എന്നിട്ടും മനസുകൾ വെറുപ്പ് കത്തിക്കുന്നു,
ദൈവം, വിദൂരതയിൽ സുഖ സുഷുപ്തി.
———————-
ഭക്തി – വിദ്വേഷം
അന്ധമായ ഭക്തി വിളിക്കുന്നു,
വിദ്വേഷത്തിൻ്റെ കാഹളം ഉച്ചത്തിൽ മുഴങ്ങുന്നു,
ജ്ഞാനം അദൃശ്യമായി നിലകൊള്ളുന്നു.
——————-
![]()
