റിയാദ്: പ്രയാസങ്ങളില്ലാത്ത പ്രവാസം ഇ എഫ് ടി യിലൂടെ പ്രമുഖ അന്താരാഷ്ട്ര മൈന്‍ഡ്സെറ്റ് കോച്ച് ടികെ കരീം ഒക്ടോബര്‍ 3ന് രാത്രി 8 മണിക്ക് ബത്ത ഡി പാലസ് (അപ്പോളോ ഡിമോറ) ഓഡിറ്റോറിയത്തില്‍ നേരിട്ട് ജനങ്ങളുമായി സംവദിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസം എന്നത് ഒരു തെരഞ്ഞെടുപ്പ് അല്ല, സാഹചര്യം മൂലം പ്രവാസത്തിലേക്ക് വന്നവരാണ് പലരും. സ്വന്തം കുടുംബവും ജനിച്ച് വളര്‍ന്ന ചുറ്റുപാടുകളും വിട്ട് അകലെ പ്രയാസമേറിയ ജോലി ചെയ്ത് നാടിനും നാട്ടുകാര്‍ക്കും അത്താണിയായി മാറുന്ന പ്രവാസം-പ്രയാസങ്ങളില്ലാതെ കഴിച്ച് കൂട്ടാം എന്നത് പലര്‍ക്കും സ്വപ്നം മാത്രമാണ്, എന്നാല്‍ നിറഞ്ഞ മാനസിക ഉത്സാഹത്തോടെ എല്ലാ പിരിമുറുക്കങ്ങള്‍ക്കും വിടപറഞ്ഞ് നിലവിലുള്ള ജീവിത നിലവാരം തീര്‍ത്തും തിരുത്തി എഴുതാമെന്നത് യാഥാര്‍ഥ്യമായ സത്യമാണ്.
മനുഷ്യ മനസ്സ് ഒരു കമ്പ്യൂട്ടറിനോട് ഉപമിക്കാമെന്ന് പരക്കെ അറിയപ്പെടുന്ന കാലമാണിന്ന്, അതിലെ സോഫ്റ്റ് വെയര്‍ മാറ്റിയാല്‍ തെളിയുന്ന കാര്യങ്ങള്‍ക്കും മാറ്റം ഉണ്ടാകും. ഓരോ വ്യക്തിയുടെയും മാനസികാവസ്ഥയാണ് അവരുടെ നിലവിലെ സാഹചര്യങ്ങള്ക്കാധാരം. മാനസികാവസ്ഥയില്‍ മാറ്റം കൊണ്ട് വരാന്‍ കഴിഞ്ഞാല്‍ ജീവിതം പരിപൂര്‍ണ്ണമായി മാറുമെന്ന് ടി.കെ കരിം പറഞ്ഞു. ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ വളരെ പെട്ടെന്ന് മാറ്റം വരുത്താന്‍ സാധിക്കുന്ന ഒരു ടൂള്‍ ആണ് ഇ എഫ് ടി. ഇത് പ്രവാസലോകത്തിനെ പരിചയപ്പെടുത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.
അധിവേകം പ്രചരിച്ച് കൊണ്ടിരിക്കുന്ന ഈ ആധുനിക വിദ്യ പഠിച്ച് പരിശീലിക്കുമ്പോള്‍ നിലവിലെ ജീവിതാവസ്ഥ വളരെ പെട്ടെന്ന് മാറുന്നു. മാനസിക പിരിമുറുക്കങ്ങള്‍ ഇല്ലാതായി സ്വന്തം ശക്തി പരിപൂര്‍ണ്ണമായും നേട്ടങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുവാന്‍ ഒരാള്‍ക്ക് സാധിക്കും എന്നതാണ് ഇ എഫ് ടി യുടെ ഏറ്റവും വലിയ പ്രയോജനം.
അകാരണ ഭയങ്ങള്‍, രോഗ ഭയം, പഴക്കമേറിയ ശാരീരിക വേദനകള്‍, കുടുംബ പ്രശ്നങ്ങള്‍, മനോദൗര്‍ബല്യങ്ങള്‍ എന്നിവയെല്ലാം ഇ എഫ് ടി യിലൂടെ പരിഹരിക്കാന്‍ സാധിക്കും, സ്വയം പഠിച്ച് പരിശീലിക്കുവാന്‍ കഴിയും എന്നതിലുപരി മറ്റുള്ളവര്‍ക്ക് വേണ്ടിയും ഇത് ഉപയോഗപ്പെടുത്താന്‍ സാധിക്കും എന്നത് ഈ ആധുനിക ടൂളിന്റെ മനോഹരിതയാണെന്നും കരിം പറഞ്ഞു. സൗജന്യമായി പരിപാടിയില്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ 0532 52 8262 എന്ന നമ്പറിലേക്ക് EFT എന്ന് ടൈപ്പ് ചെയ്ത് വാട്സാപ്പ് മെസ്സേജ് അയക്കുക.
വാര്‍ത്താ സമ്മേളനത്തില്‍ കോര്‍ഡിനേറ്റര്‍ അസീസ് കടലുണ്ടി, ബഷീര്‍ എറണാകുളം, ബഷീര്‍ മുസ്ലിയാരകത്ത്, മുജീബ് മുക്കം എന്നിവരും പങ്കെടുത്തു.
![]()
