ദോഹ :കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഇന്റർനഷനൽ എയർപോർട്ട് ഗ്ലോബൽ പാസ്സഞ്ചേഴ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരപ്പു റാം മോഹൻ നായിഡുവിന് പെറ്റിഷൻ അയച്ചു. വടക്കേ മലബാറിന്റെയും 4 ജില്ലക്കാരുടെയും യാത്രക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും കണ്ണൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിവേദനത്തിൽ ഉൾപെടുത്തിയിരുന്നുവെന്ന് ചെയർമാൻ എം പീ സലീം, ഗ്ലോബൽ കോഓർഡിനേറ്റർ അഡ്വക്കറ്റ് ലതീഷ് ഭരതൻ, ജനറൽ കൺവീനർ കബീർ സലാല എന്നിവർ അറിയിച്ചു.
കഴിഞ്ഞ മാസം പ്രധാനമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തപ്പോൾ വ്യോമയാന മന്ത്രിയെ കാണാൻ നിർദേശിച്ചതായി കഴിഞ്ഞ ദിവസം കിയാൽ വാർഷിക ഓൺലൈൻ പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അത് പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ വ്യോമയാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്തായാലും ശുഭവാർത്ത ഉണ്ടകുമെന്ന് പ്രതീക്ഷിക്കുന്നു.
കണ്ണൂർ വിമാനത്താവളത്തിൻ്റെ ഉയർച്ചക്കും വടക്കേ മലബാറിന്റെ വികസനത്തിനും വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കേണ്ടതു ആവശ്യമാണ്. ഗോ ഫസ്റ്റും ജെറ്റ് എയർവെയ്സും സർവീസ് നിർത്തലക്കുകയും സ്പൈസ് ജെറ്റ് പ്രതിസന്ധിയിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പോയിന്റ് ഒഫ് കാൾ അനുമതി നൽകുക മാത്രമാണ് ഏക പരിഹാരം. എയർ ഇന്ത്യയും ഇൻഡിഗോയും ആകാശയും ഓർഡർ ചെയ്ത വിമാനങ്ങൾ ലഭിക്കുന്നതുവരെ ഇങ്ങനെ ഇളവ് അനുവദിച്ചില്ലെങ്കിൽ വിമാനത്താവളവും പ്രതിസന്ധിയിലാവും.
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസഞ്ചഴ്സ് അസോസിയേഷൻ 2023 സെപ്റ്റെംബർ 7 നു കെന്ദ്ര പാർലിമന്ററി കാര്യ സമിതി ചെയർമാൻ വിജയ് സായി റെഡ്ഡി എം പി ക്കു നേരിട്ട് നിവേദനം നൽകിയിരുന്നു. കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ അനുവദിക്കണമെന്ന് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി കഴിഞ്ഞ വർഷം ശുപാർശ ചെയ്തിരുന്നു. കൂടാതെ മുൻ കേന്ദ്ര വ്യോമയാന മന്ത്രി, കേരള,
കർണാടക, പോണ്ടിച്ചേരി മുഖ്യ മന്ത്രിമാർ എം പി മാർ എന്നിവർക്കൊക്കെ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
![]()
