ദമാം :സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി ഹഫർ അൽ ബത്തീൻ ഒ.ഐ.സി.സി കമ്മറ്റിയും ജനകീയ രക്തദാന സേനയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
മുൻ വർഷങ്ങളിൽ നടന്നുവരുന്ന ക്യാമ്പിന്റെ തുടർച്ചയായിട്ടാണ് ഈ വർഷവും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് സംഘടാകർ അറിയിച്ചു.
ഹഫർ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ വനിതകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ രക്തം ദാനം ചെയ്തു.
ഒഐസിസി പ്രസിഡന്റ് വിബിൻ മറ്റത്തും ഡോക്ടർ ഫർഹാത് ഫിറോസ് അലിയും ചേർന്ന് കേക്ക് മുറിച്ച് ഉൽഘാടനം ചെയ്ത രക്തദാന ക്യാമ്പിന് ഷിനാജ് കരുനാഗപ്പള്ളി, സൈഫുദ്ധീൻ പള്ളിമുക്ക്, സിദ്ധിഖ്,സജി പടിപ്പുര, രതീഷ് ചിറക്കൽ, റാഫി പരുതൂർ, അനൂപ് പ്രഭാകരൻ, ജിതേഷ് തെരുവത്ത്, സലാഹുദ്ധീൻ എന്നിവർ നേതൃത്വം നൽകി.
![]()
