റിയാദ് :പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ റിയാദ് ഘടകം വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ 94 മത് ദേശിയദിനാഘോഷം സംഘടിപ്പിച്ചു. ഒലയ പാർക്കിൽ നടന്ന ആഘോഷപരിപാടിയിൽ കുട്ടികളും വനിതകളും പങ്കെടുത്തു .വനിതാ കമ്മിറ്റി പ്രസിഡന്റ് സമീറ ഷമീർ അധ്യക്ഷത വഹിച്ച പരിപാടി റിയാദ് രക്ഷാധികാരി കെ ടി അബൂബക്കർ കേക്ക് മുറിച്ചു ഉത്ഖാടനം ചെയ്തു. മുഖ്യ രക്ഷാധികാരി സലിം കളക്കര ,എം എ ഖാദർ എന്നിവർ ദേശീയദിന സന്ദേശം നൽകി. റിയാദ് കമ്മിറ്റി ഭാരവാഹികളായ അൻസാർ നൈതല്ലൂർ ,കബീർ കാടൻസ് ,ഷമീർ മേഘ,അസ്ലം കളക്കര,സുഹൈൽ മഖ്ധൂം ഫാജിസ് ,മുജീബ് ചങ്ങരംകുളം ,സംറൂദ് ,അൽത്താഫ് ,ആഷിഫ് മുഹമ്മദ് ,സാബിറ ലബീബ്,അലി പി.,ലബീബ് മാറഞ്ചേരി,ഹകീം പുഴമ്പ്രം എന്നിവർ നേതൃത്വം നൽകി .
വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി റസ സുഹൈൽ സ്വാഗതവും ലംഹ ലബീബ് നന്ദിയും പറഞ്ഞു.
![]()
