മലപ്പുറം :ന്യൂനപക്ഷ രാഷ്ട്രീയ ഐക്യ സന്ദേശം പകർന്ന് കാന്തപുരവും മുസ്ലിം ലീഗും.
ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന സ്വഗതം ചെയ്യുന്നതായി മുസ്ലീം ലീഗും അഭിപ്രായപ്പെട്ടത്തോടെ കേരളത്തിൽ മുസ്ലിം സംഘടനകളുടെ ഒരു ഐക്യ നിര തന്നെ രൂപം കൊള്ളാനുള്ള എല്ലാ സാഹചര്യങ്ങളും ഉരുത്തിരിഞ്ഞു വരുന്നു.
ന്യൂനപക്ഷ സംഘടനകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് എന്നും ന്യനപക്ഷ വിഭാഗ ങ്ങളുടെ പ്ലാറ്റ്ഫോമാണെന്നും കാന്തപുരത്തിന്റെ സഹകരണം ലീഗ് ആഗ്രഹിക്കു ന്നതായും അദ്ദേഹം പറഞ്ഞു.
ഏകസിവില്‍ കോഡ് തലയ്ക്കുമുകളില്‍ ഡെമോക്ലിസിന്റെ വാള് പോലെ ചുഴറ്റി ക്കൊണ്ടിരിക്കുമ്പോള്‍ മുസ്ലീം സംഘടനകളുടെ ഐക്യം കാലത്തിന്റെ അനിവാര്യ മാണ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടു പോകേണ്ട ഒരു സന്ദര്‍ഭമാണിത്. ആ ഒരു സാഹചര്യത്തിലാണ് കാന്തപുരവും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്നും സുന്നികള്‍ ഐക്യപ്പെട ണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലി യാര് അഭിപ്രായപ്പെട്ടിരുന്നു.
എല്ലാം മുസ്ലീം സംഘടനകളെയും ഒരുമിച്ച് നിര്‍ത്താനുള്ള പ്ലാറ്റ് ഫോമാണ് മുസ്ലീം ലീഗ്. ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല’- സാദിഖലി പറഞ്ഞു
പാണക്കാട് സാദിഖലി തങ്ങള്‍ മുസ്ലിം ലീഗ് അധ്യക്ഷനായി ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നത് ശ്രദ്ധേയമായിരുന്നു. ഇരുവിഭാഗം സമസ്തകളും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.
![]()
