റിയാദ്-മലയാളികളടക്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന റഹിം മോചനമരികെ.
വധശിക്ഷക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമീന്റെ മോചനം സംബന്ധിച്ച കേസിൽ അന്തിമ വാദം ഒക്ടോബർ പതിനേഴിന് റിയാദ് ക്രിമിനൽ കോടതിയിൽ ആരംഭിക്കുമെന്ന് റഹീം നിയമ സഹായ സമിതി റിയാദിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം ആവശ്യപ്പെട്ട 15 മില്യൺ റിയാൽ കുടുംബത്തിന് കൈമാറി. ചെലവ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും റഹീം നിയമസഹായ സമിതി റിയാദിലെ പൊതു സംഘടനകളെ അറിയിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ജൂലൈ 2ന് വധശിക്ഷ റദ്ദാക്കിയതിന് ശേഷം റിയാദിലെ റഹിം നിയമ സഹായ സമിതി കാത്തിരുന്ന സുപ്രധാന നിയമ നടപടിയാണ് അടുത്ത സിറ്റിംഗിനുളള തീയതി ലഭിക്കുക എന്നത് തന്നെ.
എംബസി ക്ഷേമകാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, ജീവകാരുണ്യ പ്രവർത്തകനും റഹിമിന്റെ കുടുംബം ഔദ്യോഗികമായി കോടതി വ്യവഹാരത്തിനയി ചുമതലപ്പെടുത്തിയിരിക്കുന്ന സിദ്ധിഖ് തുവൂർ അടക്കമുള്ളവർ കേസുമായി ബന്ധപ്പെട്ട് പിന്നിലുണ്ട്.
വാർത്ത സമ്മേളനത്തിൽ റഹിം നിയമസഹായ സമിതി ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്, ഷകീബ് കൊളക്കാടൻ, നൗഫൽ പാലക്കാടൻ,അബ്ദുള്ള വല്ലാഞ്ചിറ,സുരേന്ദ്രന് എന്നിവർ പങ്കെടുത്തു.
![]()
