റിയാദ് :പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ബാബു ഗോവിന്ദനും കുടുംബത്തിനും പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ യാത്രയയപ്പ് നൽകി.കൂട്ടായ്മയുടെ സ്ഥാപകഅംഗം,പ്രസിഡന്റ്,ട്രഷറർ എന്നി പദവികൾ വഹിച്ച ബാബു ഗോവിന്ദൻ
നിലവിലെ പ്രവർത്തക സമിതി അംഗമാണ്. ബുധനാഴ്ച്ച ചെറിസ് റെസ്റ്റോറന്റിൽ ആക്ടിങ് പ്രസിഡന്റ് ഗോപി സംസാരി അദ്ദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങൾ ചേർന്ന് ഉപഹാരം കൈമാറി.ജനറൽ സെക്രട്ടറി മുസ്തഫ കവ്വായി സ്വാഗതം പറഞ്ഞു.പ്രവർത്തക സമിതി അംഗങ്ങൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
![]()
