കല്പറ്റ: ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളും അനിയത്തിയും നഷ്ടപ്പെട്ട ശ്രുതിയുടെ ഏക പ്രതീക്ഷയായിരുന്ന ജെൻസൻ വിടവാങ്ങി.സെപ്റ്റംബർ 20 ന് വിവാഹം തീരുമാനിച്ചു കഴിഞ്ഞപ്പോൾ ആയിരുന്നു പ്രകൃതിക്ഷോഭം ഉണ്ടായത്.ഉറ്റവര്‍ നഷ്ടപ്പെട്ടപ്പോള്‍ ശ്രുതിയുടെ ആത്മവിശ്വാസവും കരുത്തും ജെൻസൻ ആയിരുന്നു. ഒടുവില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വിധി ജെന്‍സണെയും കൊണ്ടുപോയി.
പ്രതിശ്രുത വരൻ ജെൻസൻ്റെ മരണവിവരം ശ്രുതിയെ ബന്ധുക്കള്‍ അറിയിച്ചു. ജെന്‍സണെ അവസാനമായി ഒരു നോക്ക് കാണാന്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലേക്ക് ശ്രുതിയെത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു.
കൽപ്പറ്റയിലെ ആശുപത്രിയിലായിരുന്നു ശ്രുതി ചികിത്സയിലുണ്ടായിരുന്നത്.വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രുതിയുടെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജെന്‍സന്റെ മരണവിവരം ശ്രുതി അറിയുന്നത്. തുടര്‍ന്ന് ജെന്സന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലേക്ക് ശ്രുതിയെ എത്തിക്കുകയായിരുന്നു. അതിവൈകാരിക രംഗങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. അമ്പലവയലിലെ ആണ്ടൂരില്‍ പൊതുദര്‍ശനമുണ്ടാകും.വെള്ളാരം കുന്നിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. ശ്രുതി ഉൾപ്പെടെ 9 പേർക്കാണ് പരിക്കേറ്റത്.
![]()
