തിരുവനന്തപുരം:
കെഎസ്യു എസ്എഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനെറ്റ് തെരഞ്ഞെടുപ്പ് റദ്ധാക്കി.
വോട്ടെണ്ണലിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. എസ്എഫ്ഐ ക്രിത്രിമം കാണിക്കാൻ ശ്രമിക്കുന്നതായാണ് കെഎസ്യു ആരോപിക്കുന്നത്.
എന്നാൽ കെഎസ്യുവാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് എസ്എഫ്ഐയുടെ ആരോപണം . എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും അടക്കം സ്ഥലത്തുള്ളപ്പോളാണ് സംഘർഷമുണ്ടായത്.
![]()
