റിയാദ്: റിയാദ് കെ എം സി സി അഴീക്കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മണ്ഡലത്തോട് കാണിക്കുന്ന തെറ്റായ സമീപനത്തോടും നിരുത്തരപരമായ തീരുമാനത്തിലും പ്രതിഷേധിച്ചുകൊണ്ട് മുഖ്യ ഭാരവാഹികളായ ചെയർമാൻ ഹാഷിം പുഴാതി, പ്രസിഡന്റ് സുബൈർ പാപ്പിനിശ്ശേരി, ജ:സെക്രട്ടറി അബൂബക്കർ പുല്ലൂപ്പി,ട്രഷറർ നിസാർ വി കെ തുടങ്ങിയ പതിനെട്ടോളം വരുന്ന ഭാരവാഹികൾ റിയാദ് സെൻട്രൽ കമ്മിറ്റിക്ക് രാജി കൈമാറി.
നേരത്തെതന്നെ പ്രസിഡന്റ് സുബൈർ പാപ്പിനിശ്ശേരി സെൻട്രൽ കമ്മിറ്റിക്ക് രാജി കത്ത് നൽകിയതായി വാർത്ത കുറിപ്പിൽ അറിയിച്ചു.
മണ്ഡലത്തിന്റെ ജില്ലാ ഭാരവാഹിത്വത്തിലുള്ള ജില്ലാ സെക്രട്ടറി നാസർ പുല്ലൂപ്പിയും നേരത്തെ തന്നെ ജില്ലാ പ്രസിഡന്റിനും ജ:സെക്രട്ടറിക്കും രാജിവെക്കുന്നതായി കത്ത് നൽകിയിട്ടുണ്ടന്നു അറിയിച്ചു.
തുടർന്ന് മറ്റു ഭാരവാഹികൾ 23/8/24 വെള്ളിയാഴ്ച ചേർന്ന ഭാരവാഹികളുടെ മീറ്റിങ്ങിൽ ചർച്ച ചെയ്തു ഒന്നടങ്കം രാജി വെക്കാൻ തീരുമാനിക്കുകയായിരുന്നു.
രാജി വെച്ച ഭാരവാഹികളും എക്സിക്യൂട്ടീവ് മെമ്പർമാരും.
വൈ: പ്രസിഡന്റുമാരായ സി നൗഷാദ് പാപ്പിനിശ്ശേരി,
എം ടി നാസർ,മുഹമ്മദ് മദനി, കെ എൻനൗഷാദ്
സെക്രട്ടറിമാരായ
ഷമീം കണ്ണാടിപ്പറമ്പ്,
മുത്തലിബ് മാങ്കടവ്,
അമീർ വളപട്ടണം,
സലീം ചാലാട്
മീഡിയ വിംഗ് :റസ്മിൽ ചാലാട്,
എക്സിക്യൂട്ടീവ് മെമ്പർമാരായ
അബ്ദുസ്സലാം പുഴാതി,
ബദറുദ്ധീൻ കെ എൻ,
ത്വയ്യിബ് ചാലാട്, അബ്ദുസ്സലാം പൊയ്തുംകടവ്, എന്നിവരാണ് രാജി സമർപ്പിച്ചത്.
എന്നാൽ അങ്ങനെ രാജി കത്ത് തങ്ങൾക്ക് കിട്ടിയിട്ടില്ല എന്ന കെ എം സി സി ജില്ല, സെൻട്രൽ ഭാരവാഹികൾ ജി സി സി ടൈംസ്നോട് പ്രതികരിച്ചു.
![]()
