തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് (കെയുഡ ബ്ല്യുജെ) ആവശ്യപ്പെട്ടു. ചോദ്യം ചോതിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ യൂണിയന് ശക്തമായി അപലപിക്കുന്നുവെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുള്ള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും പരിഷ്കൃത സമൂഹവും അംഗീകരി ക്കുന്ന നടപടിയല്ലിത്. ജനാധിപത്യ മര്യാദയുടെ പ്രാഥമിക പാഠം അറിയുന്ന ഒരു നേതാവും ഇത്തരത്തില്‍ പെരുമാറില്ല എന്നും യൂണിയന്റെ വാർത്ത കുറിപ്പിൽ പറയുന്നു.
![]()
