റിയാദ് :സൗദി കെ.എം.സി.സി സി ഹാശിം മെമ്മോറിയൽ നാഷണൽ സോക്കർ കലാശപ്പോരാട്ടം ആഗസ്റ്റ് 30 വെള്ളിയാഴ്ച രാത്രി 7.30 റിയാദ് നസ്റിയ മുറൂറിനടുത്ത റിയൽ മാഡ്രിഡ് അക്കാദമി സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭരവഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കലാശപ്പോരാട്ടത്തിൽ ജിദ്ദയിൽ നിന്നുള്ള ചാംസ് സബീൻ എഫ്.സിയും കിഴക്കൻ പ്രവിശ്യ പ്രതിനിധികളായ ഫസഫിക് ലൊജിസ്റ്റിക് ബദർ എഫ്.സിയുമായി മാറ്റുരക്കും. സൗദിയിൽ ആദ്യമായാണ് ദേശീയ തലത്തിൽ ഇത്തരത്തിലൊരു മേള സംഘടിപ്പിക്കുന്നത്. ഇരു ടീമുകളിലുമായി സന്തോഷ് ട്രോഫി, ഐ ലീഗ് താരങ്ങൾ ബൂട്ട് കെട്ടും. മൽസരം വീക്ഷിക്കുന്നതിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫൈനലിനോടുബന്ധിച്ച് കാണികൾക്കായി നറുക്കെടുപ്പിലൂടെ സോണാ ജ്വല്ലേഴ്സും ഗ്ലോബൽ ട്രാവൽസും സംയുക്തമായി നൽകുന്ന ഗോൾഡ് കോയിൻ അടക്കമുള്ള സമ്മാനങ്ങളും തയ്യാറാക്കുന്നുണ്ട്. മൽസരത്തിൽ മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വ. ഹാരിസ് ബീരാൻ എം.പി എന്നിവർക്കൊപ്പം കെ.എം.സി.സി ദേശീയ നേതാക്കളും വിവിധ പ്രവിശ്യ ഭാരവാഹികളും പങ്കെടുക്കും. 2024ലെ സൗദി കെ.എം.സി.സിയുടെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ബിസിനസ് അവാർഡ് വിജയ് വർഗ്ഗീസ് മൂലനും കായിക രംഗത്തെ സമഗ്ര സംഭാവനക്കായി എഞ്ചിനിയർ ഹാഷിം മെമ്മോറിയൽ അവാർഡ് കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ സംഘാടകനും ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ സമീർ കൊടിയത്തൂരിനും സമ്മാനിക്കും.
വിണ്ടയ് വർഗ്ഗീസ് മൂലൻ കലാരംഗത്തും കായിക രംഗത്തും കേരളത്തിൽ സജീവ സാന്നിധ്യമാണ് ജയ് മസാല നൂറോളം വ്യത്യസ്ഥ ഇനങ്ങളുമായി മീഡിൽ ഈസ്റ്റിൽ നിറസാന്നിധ്യമാണ് . ഷമീർ കൊടിയത്തൂർ നിലവിൽ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ പ്രസിഡൻ്റാണ് , ഇരുപത് വർഷത്തിലേറെയായി കിഴക്കൻ പ്രവിശ്യയിൽ കാൽപ്പന്തിന് നൽകുന്ന സംഭാവനകൾ നിരവധിയാണ് രണ്ടായിരത്തിൽ ദമാമിലെത്തുകയും മലബാർ ക്ലബ്ബിന് രൂപം നൽകുകയും തുടർന്ന് ബദർ എഫ്.സി ക്ലബ്ബായി രൂപാന്തരപ്പെടുകയും പിന്നീടങ്ങോട്ട് കിഴക്കൻ പ്രവിശ്യയിൽ നടക്കുന്ന മേളകളിലൊക്കെ കലാശപ്പോരാട്ടത്തിനായ് ബദർ ക്ലബ്ബിൻ്റെ ഒഴിച്ചു കൂടാൻ പറ്റാത്ത നാമമായി മാറുക വഴി ഷമീറും നിറസാന്നിധ്യമായി മാറുകയുണ്ടായി തൻ്റെ സ്ഥാപനത്തിൽ കളിക്കാനറിയുന്ന താരങ്ങളെ മാത്രം റിക്രൂട്ട് ചെയ്യുകയും സൗദിയിൽ നടക്കുന്ന മേളകളിലൊക്കെ ബദർ ക്ലബ്ബിൻ്റെ താരങ്ങളുടെ സാന്നിധ്യം അനിവാര്യമായി മാറുകയുണ്ടായി ഇത്തരത്തിൽ മുപ്പതോളം കളിക്കാരാണ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് ഇതൊക്കെ കണ്ടതുകൊണ്ടാണ് നാട്ടിൽ നിന്നുമെത്തുന്ന അത്യാവശ്യം പന്ത് തട്ടാനറിയുന്ന കളിക്കാരൊക്കെ തങ്ങളുടെ ഇഷ്ട ഇടമായി ദമാമിനെ തെരഞ്ഞെടുക്കുന്നത് , അതു കൊണ്ട് തന്നെ നാഷണൽ സ്പോട്സ് വിംഗ് ഷമീറല്ലാതെ മറ്റൊരു പേരിനായ് തേടേണ്ടി വന്നില്ല . എഞ്ചിനിയർ സി. ഹാഷിം മെമ്മോറിയൽ അവാർഡിനായ് ഷമീർ കൊടിയത്തൂരിനെ തെരഞ്ഞെടുത്തത്
സമാപനത്തോടനുബന്ധിച്ച് പരിപാടികൾക്ക് കൊഴുപ്പേകാൻ മാർച്ച്പാസ്റ്റ്, ഒപ്പന, മുട്ടിപ്പാട്ട്, കോൽക്കളി, നാസിക് ദോൾ, ശിങ്കാരി മേളം, പുലിക്കളി എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റിയാദ് പാലക്കാട് ജില്ലാ കെ.എം.സി.സി ഫുട്ബോളിന്റെ ഫൈനൽ മൽസരവും ഒരേ ഗ്രൗണ്ടിൽ അരങ്ങേറുക വഴി റിയാദിൽ ആദ്യമായി രണ്ട് ഫൈനൽ എന്ന അപൂർവ്വ കലാശപ്പോരിനും വേദിയാകും. റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സൗദി അമ്പയർമാർ മൽസരം നിയന്ത്രിക്കും.
വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ
സി.പി മുസ്തഫ,
ഉസ്മാൻ അലി പാലത്തിങ്ങൽ,
വി.കെ. മുഹമ്മദ്,
മുജീബ് ഉപ്പട,
അഷ്റഫ് കൽപകഞ്ചേരി,
മൊയ്തീൻ കുട്ടി കോട്ടക്കൽ എന്നിവർ പങ്കെടുത്തു
![]()
