റിയാദ് : റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ കൂട്ടായ്മയായ എൻ ആർ കെ(നോൺ റെസിഡന്റ് കേരളയിട്സ് വെൽഫയർ ഫോറം )പുനസംഘടിപ്പിക്കുന്നു. സെപ്റ്റംബർ 7 ന് റിയാദ് ബത്തയിലെ അപ്പോളോ ഡെമോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ നിലവിൽ പ്രവർത്തിക്കുന്ന എൻ ആർ കെ യിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
നേതൃത്വത്തിൽ ഉള്ളവരിൽ പ്രധാനികൾ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയതിനാൽ നിർജ്ജീവവസ്ഥയിൽ ആണ് കൂട്ടായ്മ. അന്തരിച്ച സത്താർ കായംകുളം ഫോറത്തിന്റെ ചെയർമാനായിരുന്നു.
ബത്ത തീപ്പിടുത്തം, പ്രളയം അടക്കം ദുരന്തങ്ങൾ സംഭവിച്ചപ്പോൾ സഹായവുമായി എൻ ആർ കെ മുന്നിലുണ്ടായിരുന്നു.

![]()
