കുവൈത്ത് : കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനത്തിന്റെ ഓൺലൈൻ പതിപ്പ് കുവൈത്തിൽ ഔദ്യോഗികമായി പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ശ്രീനാഥ് ശ്രീകുമാർ ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്.
പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ദർശനം മാഗസിൻ ജനറൽ കൺവീനർ ഷാഹുൽ ബേപ്പൂർ ദർശനത്തെ പരിചയപെടുത്തി സംസാരിച്ചു. ദർശനത്തിന്റെ പഴയ കാല എഡിറ്റർ അസീസ് തിക്കോടി മുൻ അനുഭവങ്ങൾ പങ്കുവെച്ചു. ഉപദേശക സമിതി അംഗങ്ങൾ ആയ സിദ്ദീഖ് വലിയകത്ത് കെ.കെ.പി ഉമ്മർ കുട്ടി അറഫാത്ത് മെഡിക്കൽ വിംഗ് എന്നിവർ സംസാരിച്ചു.
![]()
