കുവൈത്ത്: കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ “കേരമഴവില്ല് ” കുട്ടികളുടെ ചിത്രരചന മത്സരം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
സബ് ജൂനിയർസ്, ജൂനിയേഴ്സ്, സീനിയേഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളായി നടത്തിയ മത്സരത്തില്‍ കുവൈറ്റിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറ്റമ്പതിൽപരം കുട്ടികൾ പങ്കെടുത്തു.
പ്രസിഡന്റ് ബെന്നി കെ.ഒ. അധ്യക്ഷത വഹിച്ചു.
പ്രതിഭ സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സാബു സൂര്യചിത്ര മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.
“കേരമഴവില്ല് 2024” ന്റെ കൺവീനർ ആൻസൺ പത്രോസ് സ്വാഗതം പറഞ്ഞു. ട്രഷറർ ശശികുമാർ ആശംസകൾ പറഞ്ഞു. സാബു സൂര്യചിത്രക്കും , സ്പോൺസർ മലബാർ ഗോൾഡിനും ഉള്ള കേരയുടെ ഉപകാരം കൈമാറി.
മീഡിയകൺവീനർ ബിനിൽ സ്കറിയ, അബ്ബാസിയ ഏരിയ കൺവീനർ നൈജിൽ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ബിജു എസ്.പി, പ്രദീപ്, അനിൽ എസ്.പി, ബാബു, രാജൻ, ശ്രീജ അനിൽ, നൂർജഹാൻ, എന്നിവർ നേതൃത്വം നൽകി.
![]()
