ദമാം :പ്രവാസിവെല്‍ഫെയര്‍ ദമ്മാം റീജിയണല്‍ എറണാകുളം-തൃശൂര്‍ ജില്ലാ കമ്മറ്റി ഒക്ടോബര്‍ നാലിന് സംഘടിപ്പിക്കുന്ന പ്രവാസി കലോത്സവം 24 ന്റെ രജിസ്ട്രേഷന് പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം ദമ്മാം റീജിയണല്‍ പ്രസിഡൻ്റ് അബ്ദുറഹീം തീരൂർക്കാട് എന്നിവർ ചേര്‍ന്ന് നിര്‍വഹിച്ചു. കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന , നാടോടിനൃത്തം,കോല്‍ക്കളി, മോണോആക്റ്റ്, ഗ്രൂപ്പ് സോങ്ങ്, ലളിത ഗാനം, കവിതാ രചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ പതിമൂന്ന് വ്യത്യസ്ഥ സ്റ്റേജ് -സ്റ്റേജിതര
മത്സരങ്ങളില്‍ 5-ാം ക്ലാസ്സ് മുതല്‍ പ്രവാസികളായ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ ജില്ലാ പ്രസിഡന്റ് സമീഉള്ള കൊടുങ്ങല്ലൂർ അധ്യക്ഷത
വഹിച്ചു, മെഹബൂബ് കൊടുങ്ങല്ലൂർ സ്വാഗതവും അനീസ മെഹബൂബ് കലോത്സവ വിശദീകരണവും നടത്തി .ജനറൽ കൺവീനർ റഊഫ് ചാവക്കാട്, പ്രോഗ്രാം കൺവീനർ ഷരീഫ് കൊച്ചി, ഷൗകത്ത് പാടൂർ, സിദ്ധീഖ് ആലുവ എന്നിവർ നേതൃത്വം നൽകി.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസട്രേഷനും വാടസാപ്പില്‍ ബന്ധപ്പെടാവുന്നതാണ്. നമ്പര്‍. 0545710448.
![]()
