റിയാദ്: നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റ് ജീവനക്കാരനായ പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പാലക്കാട് അലനല്ലൂര്‍ വഴങ്ങലി പാലത്തിന് സമീപം താമസിക്കുന്ന തട്ടാരക്കാടന്‍ അലിയുടെയും റംലത്തിന്റെയും മകന് മുഹമ്മദ് ശമീര്‍ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്.
ഭാര്യ:ഫരീദ. മക്കൾ :ഷസാന, ഷെസിന്. സഹോദരങ്ങള്‍: ഫാത്തിമ തസ്നി, തസ്ലീമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി നെസ്റ്റോ മാനേജ്മെന്റിനെ സഹായിക്കാന്‍ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് ചെറിയവളപ്പില്‍ രംഗത്തുണ്ട്.
നാലു മാസം മുമ്പാണ് നെസ്റ്റോയില്‍ ജീവനക്കാരനായി ചേർന്നത്.
![]()
