തന്റെ കഥകളും കവിതകളും വരച്ച ചിത്രങ്ങളുമൊക്കെ പ്രസിദ്ധീകരണത്തിനായി ഒരുങ്ങുന്നതിന്റെ പെരുത്ത സന്തോഷത്തിലാണ് തൃശൂർ കിളിമംഗലം അൽ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലെ രണ്ടാം ക്ളാസുകാരിയായ ഇശൽ മാഹീൻ .യൂണികോഡ് പബ്ലിക്കേഷൻ പുറത്തിറക്കാൻ പോകുന്ന “ലിറ്റിൽ വൺസ് മൊമെൻറ്സ്”എന്ന സമാഹാരമാണ് അണിയറയിൽ ഒരുങ്ങുന്നത്.മലയാള ചലച്ചിത്ര മേഖലയിലെ നവാഗത സംവിധായകൻ നഹാസ് നാസർ ആണ് ആകർഷകമായ പുസ്തകത്തിന്റ കവർ പേജ് പുറത്തിറക്കിയത്.ദമാമിൽ ഫെഡെക്സ് കമ്പനിയിലെ അകൗണ്ടൻറ് മാഹീൻ ഷംസുദീന്റെയും അമൽ സിദ്ധിക്കിന്റെയും മകളാണ്.ഇശലിന് കലാപരമായ കഴിവുകൾ ഉണ്ടന്ന് കണ്ടെത്തിയത് ക്ളാസ് ടീച്ചറായ ഷമീനയാണ്.പ്രകൃതി ദൃശ്യങ്ങളും തന്റെ ചുറ്റുപാടുമൊക്കെ കാണുന്നത് വരയിലൂടെയോ വരപ്പിലൂടെയോ കവിതയായോ പേപ്പറുകളിൽ കുറിച്ചിടുകയും ക്ളാസ് ടീച്ചറെ കാണിക്കുകുയും പതിവായപ്പോൾ ആണ് ഇശലിന്റെ കലാവാസന ഉമ്മയുടെ ശ്രദ്ധയിലേക്കും വന്നത്.

തോന്നൂർക്കര ബോധി ഡാൻസ് സ്കൂളിൽ കലാമണ്ഡലം അഞ്ജലി ടീച്ചറുടെ ശിക്ഷണത്തിൽ ഡാൻസും ഇർഷാദ് ദാവൂദ് അൽ അഹ്സൻ കീഴിൽ കരാട്ടെയും എം എസ് എ മാർഷൽ ആർട്സ് റഫീഖ് മാസ്റ്ററിന്റെ കീഴിൽ സ്കേറ്റിങ്ങും ഷമീറിന്റെ കീഴിൽ ബോക്സിംഗും പഠിക്കുന്നുണ്ട് .ഇന്റർസ്കൂൾ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ ഗോൾഡ് മെഡൽ ജേതാവാണ് . റിൻഷി ദാവൂദ് അൽ അഹ്സൻ മാസ്റ്ററുടെ കീഴിൽ കരാട്ടയിൽ ഗിന്നെസ് വെൽഡ് റെക്കോർഡിനായി പരിശീലനം നടക്കുന്നുഭാവി വാഗ്ദാനമായ ഇശലിന്റെ കെ ജി വിദ്യാഭ്യാസം സൗദിയിൽ ആയിരുന്നു.
കോട്ടയം സ്വദേശി ഷംസുദീൻ റാവുത്തരുടെയും ഷംല ഷംസുദീന്റെയും ചേലക്കര വെങ്ങാനെല്ലൂർ സ്വദേശിയായ പരപ്പൂർ വളപ്പിൽ സിദ്ദിഖ് ചേക്കുട്ടിയുടെയും റഷീദാ സിദ്ദിഖ് ന്റെയും ചെറുമകൾ ആണ്

![]()
