ബുറൈദ :അൽഖസീമിലെ പ്രവാസികൾക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളിലും മറ്റും ഒരു കൈത്താങ്ങ് ആകുക എന്ന ലക്ഷ്യത്തോടു കൂടി ഒരു പറ്റം പ്രവാസികൾ ചേർന്ന് രൂപീകരിച്ച സൗഹൃദ കൂട്ടായ്മയായ നവോദയയുടെ ലോഗോ പ്രകാശനം കഴിഞ്ഞദിവസം സൈൻ ഹോട്ടലിൽ വെച്ച് നടന്നു. ചടങ്ങിൽ ഇന്ത്യൻ എംബസിയുടെ അൽഖസ്സിം കോഡിനേറ്റർ ഹരിലാൽ ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ സുധീർ കായംകുളം അധ്യക്ഷത വഹിച്ചു.സജി തോമസ്, നൈജീരഞ്ജൻ, അശ്വതിഅരുൺ, ജോബി, അനസ് ഹമീദ് , ടിറ്റി ജോബി റെജീന എന്നിവർ സംസാരിച്ചു.ഫിപിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബഷീർ വെങ്ങാലിയിൽ നന്ദിയും പറഞ്ഞു.
![]()
