റിയാദ് :പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബത്ത ഗുറബി പാർക്കിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് അദ്യക്ഷത വഹിച്ചു. പ്രസിഡന്റ് അൻസാർ നൈതല്ലൂർ കേക്ക് കട്ട് ചെയ്തു പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
സ്വതന്ത്രദിന സന്ദേശം ജനസേവനം ചെയർമാൻഎം എ ഖാദർ നൽകി. പൊന്നാനി ഇന്ത്യൻ സ്വതന്ത്ര സമരത്തിന് സംഭാവന നൽകിയ ദേശാഭിമാനികളെ കുറിച്ചു സംസാരിച്ചു.നീതിയും സമത്യവും സമൂഹത്തിനായി നമ്മുടെ വൈവിദ്ധ്യങ്ങളെ ഉൾക്കൊണ്ട് ഓരോ പൗരനും അഭിവൃദ്ധി പ്രാപിക്കാനും അന്തസോടെ ജീവിക്കാനും അവസരമുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കണമെന്ന് അഭിപ്രായപെട്ടു.
ട്രഷറർ ഷമീർ മേഘ, ഭാരവാഹികളായ ഫാജിസ് പിവി,സംറൂദ് മറവഞ്ചേരി,അഷ്കർ വി,അൽത്താഫ് കളക്കര ,വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീർ, രക്ഷധികാരി അസ്മ ഖാദർ, ഷഫീക് ശംസുദ്ധീൻ, ജൻസീർ എന്നിവരുടെ നേതൃത്വത്തിൽ പാർക്കിൽ സംബന്ധിച്ച എല്ലാ ആളുകൾക്കും പായസം വിതരണവും കേക്ക് വിതരണവും നടത്തി

![]()
