കോഴിക്കോട്: ചുരുങ്ങിയത് ഒരു ആർഭാടമെങ്കിലും കുറച്ച് വയനാടിൻ്റെ ദുഃഖത്തിന് ഒപ്പം നിൽക്കണമെന്ന് അബ്ദുസമദ് സമദാനി എം പി റിയാദ് ഡയസ്പോറ ഉത്ഘാടനം ചെയ്ത കൊണ്ട് പ്രവാസികളോട് ആവശ്യപ്പെട്ടു. കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന റിയാദുകാരുടെ സംഗമമായ ഡിയസ്പോറയിലാണ് വികാരഭരിതനായി പ്രവാസികളെ അഭിസംബോധന ചെയ്ത് കൊണ്ടാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.റിയാദിൽ എൺപതു കാലഘട്ടം മുതൽ ഉണ്ടായിരുന്ന മുൻ പ്രവാസികളുടെ സംഗമത്തിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുള്ളവർ പങ്കെടുക്കുന്നു.വൈകിട്ട് ആറു മണിക് സംഗമം സമാപിക്കും.

![]()
