മക്ക: ഇത്തവണത്തെ ഹജ്ജിന്റെ പ്രധാന കർമ്മങ്ങളിൽ ഒന്നായ അറഫ സംഗമവും അറഫ ഖുതുബയും നടന്നു.
ലക്ഷക്കണക്കിന് ഹാജിമാരുടെ സാന്നിധ്യത്തിൽ ഹറം ഇമാമും പ്രഗത്ഭ പണ്ഡിതനുമായ ഡോ: യൂസുഫ് ബിൻ സഈദ് നമിറ പള്ളിയിൽ ഖുതുബ പ്രഭാഷണം നടത്തി. അരമണിക്കൂർ നീണ്ടുനിന്ന പ്രഭാഷണത്തിൽ ജീവിതത്തിൽ പാലിക്കേണ്ട സൂക്ഷ്മതയെ കുറിച്ചും, ലോക സാഹോദര്യത്തിന്റെയും, ജീവിതത്തിലെ കടമകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഹജ്ജിന്റെ ത്യാഗ സ്മരണ ഓരോരുത്തരുടെയും ജീവിതത്തിൽ മരണം വരെ നിലനിർത്തണമെന്നും ഓർമ്മിപ്പിച്ചു.
![]()
