കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും കോടതി പറഞ്ഞു. നജീബ് കാന്തപുരത്തിനെതിരായ എല്‍ഡിഎഫ് ഹരജി തള്ളിയ ഹൈക്കോടതി വിധിയിലാണ് നിരീക്ഷണം.
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്. 38 വോട്ടിനായിരുന്നു നജീബിന്റെ വിജയം. തുടർന്ന് എണ്ണാതെ മാറ്റിവെച്ച സ്പെഷ്യല്‍ തപാല്‍ വോട്ട് എണ്ണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
![]()
