തിരുവനന്തപുരം : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപെട്ട ദുരന്തബാധിതരെ സഹായിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം ഒഴുകുകയാണ്. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം എത്തിക്കാൻ മലയാളി സമൂഹം തയ്യാറായത്.നിലവിൽ ഇന്നലെ വരെ 110.55 കോടി രൂപയാണ് ആകെ സംഭാവനയായി ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത്. ഓൺലൈനായി മാത്രം 26.83 കോടി രൂപ സംഭാവന ലഭിച്ചു. ഇന്നലെ മാത്രം ഓൺലൈനായി ഇതുവരെ 55.5 ലക്ഷം രൂപയാണ് ലഭിച്ചതെന്നാണ് ഔദ്യോഗിക വെബ്സൈറ്റിലെ കണക്ക്.എന്നാലിത് വരെ ആകെ ലഭിച്ച 110 കോടിയിൽ നിന്ന് ഇതുവരെ സഹായത്തിനായി തുക മാറ്റിയിട്ടില്ല.ഉരുൾപൊട്ടൽ ദുരന്തം സംഭവിച്ചതിന് പിന്നാലെ ജൂലൈ 30 മുതലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളെത്തി സുമനസുകൾ അയച്ചു തുടങ്ങിയത്.
![]()
