ദില്ലി: മുൻ വിദേശകാര്യമന്ത്രി കെ നട്വർ സിംഗ് (93)അന്തരിച്ചു. ദില്ലിക്കടുത്ത് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.ഇന്ത്യൻ വിദേശകാര്യ രംഗത്തും ഭരണരംഗത്തും വലിയ സംഭാവനകൾ നൽകിയ നേതാവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.
1953ൽ വിദേശകാര്യ സർവ്വീസിൽ ചേർന്ന നട്വർ സിംഗ് 1983ലാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. പോളണ്ടിലും പാകിസ്ഥാനിലും ഇന്ത്യൻ അംബാസഡറായിരുന്നു. രാജ്യം പത്മഭൂഷൺ നൽകി നട്വർ സിംഗിനെ ആദരിച്ചിരുന്നു. രാജസ്ഥാനിൽ നിന്ന് ലോക്സഭാംഗമായ നട്വർ സിംഗ് രാജീവ് ഗാന്ധി മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്നു. രണ്ടായിരത്തി നാലിൽ മൻമോഹൻസിംഗ് സർക്കാരിൽ വിദേശകാര്യമന്ത്രിയായി. എണ്ണയ്ക്കു പകരം ഭക്ഷണം പദ്ധതിയെക്കുറിച്ചുള്ള വോൾക്കർ അന്വേഷണ റിപ്പോർട്ടിൽ പേര് വന്നതോടെ വിദേശകാര്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു.
1931-ൽ രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ ജനിച്ച കെ നട്വർ സിംഗ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നയതന്ത്രജ്ഞനായിരുന്നു. 2004-05ൽ മൻമോഹൻ സിംഗ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു.1986-89 കാലത്ത് വീണ്ടും രാജീവ് ഗാന്ധി സർക്കാരിൻ്റെ കീഴിൽ വിദേശകാര്യ മന്ത്രാലയത്തിൽ സഹമന്ത്രിയായി സേവനമനുഷ്ഠിച്ചു. 1984 ലെ തിരഞ്ഞെടുപ്പിൽ ഭരത്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനാൽ, എംപിയായ അദ്ദേഹത്തിൻ്റെ ആദ്യ ടേമായിരുന്നു ഇത്. ഈ സമയത്താണ് അദ്ദേഹം ഇന്ത്യൻ ഫോറിൻ സർവീസസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറിയത്
![]()
