റിയാദ് : അഞ്ചു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി.റിയാദ് എക്സിറ്റ് 13 ൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തിരൂർ, കല്ലിങ്ങൽ സ്വദേശി മുഹമ്മദ് റഫീഖ് (42) ആണ് നാടണയാൻ മാത്രം മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ താമസസ്ഥലത്ത് മരണമടഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി 11.55ന് റിയാദിൽ നിന്നും കോഴിക്കോടിനുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പോകാനുള്ള തയ്യാറെടുപ്പുകൾ എല്ലാം നടത്തി ഉറങ്ങാൻ കിടന്നതായിരുന്നു യുവാവ്.ചൊവ്വാഴ്ച രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ കൂട്ടുകാർ തിരക്കി എത്തിയപ്പോഴാണ് കിടക്കയിൽ മരിച്ച നിലയിൽ കണ്ടത്.
പിതാവ് : പരേതനായ കാവുങ്ങൽ മുഹമ്മദ്.മാതാവ്: സൈനബ.ഭാര്യ: മുംതാസ്, മക്കൾ. റിഷ,സഹ്റാൻ,ദർവീഷ് ഖാൻ. ഷുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരും, മലപ്പുറം ജില്ലാ കൂട്ടായ്മ ഭാരവാഹികളും നേതൃത്വം നൽകി രംഗത്തുണ്ട്. നാട്ടിലേക്കു വളരെ നാലിന് ശേഷം സർപ്രൈസ് ആയി ഉറ്റവരുടെ അടുത്തെത്താൻ ആഗ്രഹിച്ച റഫീഖിന്റെ വേർപാടിൽ തകർന്ന മനസുമായി ഞെട്ടൽ വിട്ടുമാറാതെ നില്കുകയാണ് സുഹൃത്തുക്കൾ.
![]()
