റിപ്പോർട്ട് :അഫ്സൽ കായംകുളം
ഹായിൽ: ഹായിൽ സിറ്റിയിലെത്തുന്നവർക്ക് ഇമ്മാറ പാർക്കിലെ തിരക്കുകൽക്കിടയിൽ മുഷിഞ്ഞ വേഷത്തിൽ കണ്ടിരുന്ന രമേശ് വെങ്കിട്ടരാമൻ എന്ന ഹൈദരാബാദ് സ്വദേശി ഒരു സങ്കട കാഴ്ചയായിരുന്നു.
ഏഴ് വർഷങ്ങൾക്ക് മുമ്പ് നിറയെ സ്വപ്നങ്ങളും പേറി പ്രവാസത്തിലെത്തിയ ആ കുടുംബനാഥൻ കഠിനമായ പരിക്ഷണ ഘട്ടങ്ങളും താണ്ടിയാണ് നാളെ നാട്ടിലേക്ക് പോകുന്നത് . കഴിഞ്ഞ മുന്ന് വർഷമായി ശമ്പളം ഇല്ലാതായിട്ട്, ഒരു വർഷത്തോളമായി ജോലിയുമില്ല, താമസ സൗകര്യവുമില്ല.നിയമ രേഖകൾ ഒന്നുമില്ലാത്തത് കാരണം താമസിക്കാൻ ഇടമില്ലാതിരുന്ന ആ മനുഷ്യൻ കൊടും തണുപ്പും ഏരിയാന ചൂടിലും ജീവിതം ആ പാർക്കിൽ കഴിച്ച്കൂട്ടി. സ്പോൺസർ എവിടെയെന്ന് അറിയാത്തതും ആയാളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമായി. രാമേഷ് ഭായിയുടെ ഈ കദനകഥ സാമുഹിക പ്രവർത്തകനായ ചാൻസ അബ്ദുൽ റഹ്മാന്റെ ശ്രദ്ധയിൽ പെടുകയും മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ താൽക്കാലിക പാസ്പോർട്ട് എംബസി വഴി ലഭ്യമാക്കി യാത്ര രേഖകൾ തയ്യാറാക്കുകയായിരുന്നു.അദ്ദേഹത്തിനുള്ള ഭക്ഷണം പല ഹോട്ടലുകളിലും ചാൻസ അബ്ദുൽ റഹ്മാന്റെ നേത്രത്വത്തിൽ ഏർപ്പാടാക്കി നൽകി. ഹായിലിലെ മലയാളികളുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ ഹായിൽ പ്രവാസി കൂട്ടായ്മ എന്ന വാട്ട്സ്അപ്പ് ഗ്രൂപ്പുവഴി ട്രാഫിക്ക് പിഴ അടക്കാനുള്ള തുകയും വേഗത്തിൽ സ്വരുപിച്ചു അടച്ചു. കഴിഞ്ഞ ദിവസം ഇവിടുത്തെ നിയമ തടസ്സങ്ങൾ നിങ്ങിക്കിട്ടിയ പേപ്പറും, കാരുണ്യത്തിന്റെ കരങ്ങൾ വിമാന ടിക്കറ്റും, യാത്രക്ക് ആവശ്യമായ താൽക്കാലിക പാസ്പോർട്ടും റെഡിയാക്കി രമേഷ് ഭായിക്ക് കൈമാറി.
അങ്ങനെ ഏഴ് വർഷങ്ങളുടെ നരക യാതനകൽക്കു ശേഷം ആ സഹോദരനും ജനിച്ച നാട്ടിലെത്തുന്നു. തന്റെ നിസ്സഹായ അവസ്ഥയിൽ തണലായി മാറിയ ഹായിലിലെ മലയാളികൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ അയാൽ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം ഹബീബ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ സാമുഹികപ്രവർത്തകനായ ചാൻസ അബ്ദുൽ റഹ് മാന്റെ നേത്രത്വത്തിൽ ഹായിലിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ രമേശ് ഭായിക്ക് നാട്ടിലേക്ക് പോകാനുളള രേഖകൾ കൈമാറി.
![]()
