ദുബായ് : അടുത്താഴ്ച സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് പോകാനിരിക്കെ കണ്ണൂർ സ്വദേശി അൽഐനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം(24) ആണ് മരിച്ചത്. ഹക്കീം ഓടിച്ച കാർ ട്രൈലറുമായി കൂട്ടിമുട്ടിയാണ് അപകടം ഉണ്ടായത്. സഹോദരൻ അസ്ഹറിനൊപ്പം അൽഐനിൽ ബിസിനസ് നടത്തിവരികയായിരുന്നു ഹക്കീം. അബ്ദുൽ ഖാദറിന്റെയും ഖൈറുന്നീസയുടെയും മകനാണ്. മറ്റ് സഹോദരങ്ങൾ: ഹാജറ, ഹസ്ന.
![]()
