മക്ക : വയനാട് ദുരന്തത്തിൽ വീട് നഷ്ട്ടപെട്ട ഒരു കുടുംബത്തിന് മക്ക ഒ ഐ സി സി വീട് നിർമിച്ചു നൽകും. അസീസിയയിലെ പാനൂർ ഹോട്ടലിൽ കൂടിയ നിർവാഹക സമതി യോഗത്തിൽ ആണ് തീരുമാനം എടുത്തത്. സൗദി നാഷണൽ കമ്മറ്റിയുടെയും ജിദ്ദ റീജണൽ കമ്മറ്റിയുടെയും അനുമതിയോട് കൂടി വയനാട് ഡി സി സി യുടെ മേൽനോട്ടത്തിൽ ആയിരിക്കും വീടിന്റെ നിർമാണം നടത്തുക. പ്രവർത്തകരിൽ നിന്നും സന്മനസുകളായ പ്രവാസി സഹോദരന്മാരിൽ നിന്നും മറ്റു പ്രവർത്തനങ്ങളിലൂടെയും പൂർണമായും തുക മക്ക ഒ ഐ സി സി യുടെ നേതൃത്വത്തിൽ സമാഹരിച്ചു കൊണ്ടാണ് വീടിന്റെ നിർമാണം പൂർത്തീകരിക്കുന്നത്. എല്ലാവരുടെയും സഹകരണം ഉണ്ടാകണം എന്ന് പ്രവർത്തക സമിതി യോഗം അഭ്യർത്ഥിച്ചു. വീടിന്റെ പ്രഖ്യാപനം ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടൽ നടത്തി.
![]()
