മനാമ :വയനാടിനൊപ്പം എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അനുശോചനവും പ്രാർഥന സദസ്സും ബഹ്റൈൻ പ്രവാസി സംഘടനകളുടെ ഒത്തുചേരലിന് വേദിയായി.നിരന്തരം പ്രകൃതി പ്രക്ഷോഭങ്ങൾക്ക് വിധേയമാകുന്ന കേരളത്തിൽ ഇനിയെങ്കിലും ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ പ്രകൃതിയെ പ്രഹരിക്കുന്ന നിർമിതമായ പ്രവർത്തനങ്ങളിൽ സർക്കാറുകൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അനുശോചന സന്ദേശങ്ങളിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ് ലം വടകര അധ്യക്ഷത വഹിച്ചു. കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ചെമ്പൻ ജലാൽ (ഒ.ഐ.സി.സി), ഷിബിൻ തോമസ് (ഐ.വൈ.സി.സി) കുട്ടൂസ മുണ്ടേരി, എസ്.വി. ജലീൽ, അസൈനാർ കളത്തിങ്ങൽ.കെ.ടി. സലീം, അസീൽ അബ്ദുറഹ്മാൻ, ഹരീഷ് നായർ, ബദറുദ്ദീൻ പുവാർ, അനീസ്, മജീദ് തണൽ, എ.പി.സി. അബ്ദുല്ല മൗലവി എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.പി. മുസ്തഫ, എ.പി. ഫൈസൽ, റഫീഖ് തോട്ടക്കര, എൻ. അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പിള്ളി, അഷറഫ് കക്കണ്ടി, ഫൈസൽ കോട്ടപ്പള്ളി എന്നിവർ നേതൃത്വം നൽകി. ഗഫൂർ കൈപ്പമംഗലം സ്വാഗതവും ഫൈസൽ കണ്ടിത്താഴ നന്ദിയും പറഞ്ഞു
![]()
