ദമാം: കേരള മാപ്പിള കലാ അക്കാദമി ദമാം ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അക്കാദമി ദമാം ചാപ്റ്റര്‍ പ്രസിഡന്റ് ശിഹാബ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു.എഞ്ചിനീയര്‍ ഹാഷിം സാഹിബ് മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തിൽ കബീര്‍ കുണ്ടോട്ടി (പ്രസിഡന്റ് ), ഷമീര്‍ അരീക്കോട് (ജനറല്‍ സെക്രട്ടറി), ഒ.പി ഹബീബ് (ട്രഷറര്‍), ബൈജു കുട്ടനാട് (ഓര്‍ഗ: സെക്രട്ടറി), ശിഹാബ് കൊയിലാണ്ടി, മാലിക് മഖ്ബൂല്‍ അലുങ്ങല്‍ (രക്ഷധികാരികള്‍), ഷബീര്‍ തേഞ്ഞിപ്പലം, ഡോ. ഇസ്മയില്‍ രായ്രോത്ത്, മുസ്തഫ കുറ്റ്യേരി, റഹൂഫ് ചാവക്കാട്, നൗഷാദ് തിരുവനന്തപുരം (വൈസ് പ്രസിഡണ്ടുമാര്‍) ഫൈസല്‍ കൊടുമ, മുഷാല്‍ തഞ്ചേരി, മുഹമ്മദലി കരിമ്പില്‍, പ്രമോദ് പൊന്നാനി, കരീം ടി.ടി വേങ്ങര. (സെക്രട്ടറിമാര്‍), മഹമൂദ് പൂക്കാട് (പ്രോഗ്രാം കോഡിനേറ്റര്‍), നജീബ് ചീക്കിലോട് (ഫാമിലി കോഡിനേറ്റര്‍), ഷാനി പയ്യോളി (മീഡിയ കോഡിനേറ്റര്‍ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
മാപ്പിള കലാ അക്കാദമി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ സംഗമം ഉദ്ഘാടനം ചെയ്തു. താജു അയ്യാരില്‍, ഹമീദ് വടകര, അസ്ലം കൊളകോടന്, നൗഷാദ് കെ.എസ് പുരം, ഷാനി പയ്യോളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.റിട്ടേണിങ്ങ് ഓഫീസര്‍ റഹ്മാന് കാരയാട് ഭരവാഹികളെ പ്രഖ്യാപിച്ചു. കബീര്‍ കുണ്ടോട്ടി സ്വാഗതവും ഒ.പി ഹബീബ് നന്ദിയും പറഞ്ഞു.
റഹൂഫ് ചാവക്കാട്, മുഷാല്‍ തഞ്ചേരി, ഇബ്രാഹിം കാസര്‍കോ്, പ്രമോദ് പൊന്നാനി എന്നിവര്‍ ഗാനവിരുന്നിന് നേതൃത്വം നല്കി.
![]()
