പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ വയനാട്ടിലെ മുണ്ടകൈ എന്ന ചെറിയ ഗ്രാമത്തെ തൂത്തുവാരി പോയപ്പോൾ കേരളത്തിനൊപ്പം പ്രവാസലോകവും സംഘടകണ്ണീരിൽ.അപ്രതീക്ഷ ഉരുൾപൊട്ടലിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടപ്പോൾ അത് പ്രവാസലോകത്തേയും ഉലച്ചുകളഞ്ഞു. ദുരന്തമറിഞ്ഞത് മുതൽ വയനാട്ടിൽ നിന്നുള്ള പ്രവാസികൾ തങ്ങളുടെ ഉറ്റവരും ബന്ധുക്കളും സുരക്ഷിതരാണോയെന്ന അന്വേഷണത്തിലാണ്.ബന്ധുക്കളും സുഹൃത്തുക്കളും നഷ്ടമായെന്നറിഞ്ഞ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലുള്ള പ്രവാസികളെ എങ്ങന ആശ്വസിപ്പിക്കണം എന്നറിയതെ വിഷമിക്കുകയാണ് കൂടെയുള്ളവർ.
യു എ ഇ ,സൌദി , ബഹ്റിൻ ഒമാൻ ,ഖത്തർ തുടങ്ങി ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലും ദുരന്തബാധിത പ്രദേശത്തുനിന്നോ അതിനടുത്തുള്ള പ്രദേശങ്ങളിൽ നിന്നോ വന്നവരുണ്ട്.സൌദി അൽഹസയിലെ പ്രവാസിയായ വയനാട് സ്വദേശി ജിഷ്ണു രാജനും യുഎഇയില് ഡ്രൈവറായി ജോലി ചെയ്യുകയാണ് 37കാരനായ ഷാജഹാനും ഇവരിൽ ചിലർമാത്രം.നാട്ടിലെ വിവരങ്ങൾ യഥാവിധം അറിയാനാകാതെ വിഷമിക്കുകയാണിവർ.ദുരന്തം അറിഞ്ഞ സമയം മുതൽ പ്രവാസലോകവും ടെലിവിഷൻ ചാനലുകളുടെ മുന്നിലും മൊബൈലിലും വാർത്തകൾ കാണുകയും ചെയ്യുകയായിരുന്നു.പരസ്പരം വിളിച്ചും ആശ്വസിപ്പിച്ചും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള പ്രവാസികൾ.
വയനാടിനെ സഹായിക്കാൻ പ്രവാസി ബിസിനസ്സുകാരും സംഘടനകളും രംഗത്തെത്തിക്കഴിഞ്ഞു. ചെറുതും വലുതുമായ സംഘടകൾ സഹായമെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ആഹാരവും വസ്ത്രങ്ങളും മരുന്നുകളഉം ഉണ്ടെന്ന ഉറപ്പിൽ ഇനി പുനരധിവാസ സമയത് താങ്ങാകേ കൊണ്ടാവുന്നതൊക്കെ ചെയ്യാൻ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണിവർ.കഴിഞ്ഞ പ്ലെയ കാലത്തും കോവിഡ് മഹാദുരിത കാലത്തും പ്രവാസലോകത്തിന്റെ കാരുണ്യം ഒഴുകിയത് ലോകം കണ്ടതാണ്.
വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയുംകല്യാണ രാമനും അദാനിയും അഞ്ച് കോടി രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നൽകിക്കഴിഞ്ഞു.തമിഴ്നാട് മുഖ്യമന്ത്രി അഞ്ചു കോടി നൽകും .ജീവകാരുണ്യ പ്രവർത്തകനായ നാസർ മാനു 50 സെന്റ് സ്ഥലവും 4 വീടുകളും നിർമ്മിച്ച് നല്കാമെന്ന് വാഗ്ദാന ചെയ്തു.
വയനാട് ജില്ലാകളക്ടർ, ജനപ്രതിനിധികൾ തുടങ്ങി കൂടിയാലോചനകൾക്ക് ശേഷം ഷാർജ ഇന്ത്യൻ അസോസിയേഷൻ,കെ എം സി സി ,ഓ ഐ സി സി സൗദി ,പ്രവാസി മലയാളി ഫൗണ്ടേഷൻ,വേൾഡ് മലയാളി ഫെഡറേഷൻ ,ജില്ലാ അടിസ്ഥാനത്തിൽ ഉള്ള കൂട്ടായ്മകൾ അടക്കം ഉള്ള സംഘടനകൾ ദുരന്തഭൂമിയിൽ ആവശ്യമായ സഹായമെത്തിക്കും. അബുദാബി കെഎംസിസിയും സഹായ ഹസ്തവുമായി രംഗത്തുണ്ട്. യുഎഇയിലെ സാംസ്കാരിക സംഘടനയായ ‘ഓർമ്മ’,സൗദിയിലെ കേളി ,കുവൈറ്റിലെ കല എന്നി സംഘടനകൾ ഇതിനകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വീതം അടിയന്തരസഹായമായി നൽകുമെന്ന് അറിയിച്ചിട്ടുണ്ട് .
![]()
