തിരുവനന്തപുരം: ഇന്ത്യയിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാര്‍കോഡുളള ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ വിമാനത്താവളങ്ങളില്‍ കാണിക്കണമെന്ന് ഗള്‍ഫ് എയര്‍ വിമാനക്കമ്പനി അറിയിച്ചു. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഈ നിബന്ധന ഗള്‍ഫ് എയര്‍ യാത്രക്കാര്‍ക്ക് നിര്‍ബന്ധമാണ്.
ഇ- ടിക്കറ്റോ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ ചെയ്ത ബോര്‍ഡിംഗ് പാസോ ഇല്ലെങ്കില്‍ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശനം ലഭിക്കില്ല. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കും. ടിക്കറ്റ് ഏജന്‍സികളില്‍ നിന്നോ ഓണ്‍ലൈനില്‍ നിന്നോ ഇത്തരം രേഖകള്‍ ലഭിക്കും. ഇവയില്ലാതെ വിമാനത്താവളത്തിലെത്തി യാത്ര തടസ്സപ്പെട്ടാല്‍ കമ്പനി ഉത്തരവാദിയിരിക്കില്ലെന്നും ഗള്‍ഫ് എയര്‍ ഏജന്‍സികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ അറിയിച്ചു. അതേസമയം മറ്റു വിദേശ എയര്‍ലൈനുകള്‍ ഇത്തരം സര്‍ക്കുലറുകള്‍ അയച്ചിട്ടില്ല. എന്നാല്‍ എല്ലാ ഇന്ത്യന്‍ എയര്‍ലൈനുകളും ഇപ്പോള്‍ ബാര്‍കോഡുളള ഇ- ടിക്കറ്റുകളാണ് നല്‍കുന്നത്.
![]()
